08:41am 08 September 2026
NEWS
സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വനിതാ ശാക്തീകരണം നിർണ്ണായകം ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്
14/07/2026  10:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വനിതാ ശാക്തീകരണം നിർണ്ണായകം ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്

കോട്ടയം : വനിതകൾ സഭയിലും സമൂഹത്തിലും നവ ജ്യോതികളായി പ്രകാശിക്കണമെന്നും വനിതകളുടെ ശാക്തീകരണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് സുപ്രധാനമാണെന്നും  ഡോ. യൂഹാനോൻ മാർ ദീസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓർത്തഡോക്സ്  സഭയുടെ സാമൂഹിക വികസന സംഘടനയായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത്  പുതുപ്പള്ളി പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോംസ് വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റർ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, കേന്ദ്ര  ഡയറക്ടർ  ഡോ.സിബി തരകൻ, ജനറൽ സെക്രെട്ടറി ശാന്തമ്മ വർഗ്ഗീസ് , ട്രഷറാർ റീറ്റ വർഗ്ഗീസ്, ഇടവക വികാരി ഫാ.ആൻഡ്രൂസ് പി.ജോൺ,   ഭദ്രാസന വൈസ് പ്രസിഡൻറ്റ്   ഫാ. നിബു കെ. ഇട്ടി , ഭദ്രാസന ഡയറക്റ്റർ ജെയിംസ്‌കുട്ടി പി.ചാക്കോ, സോണൽ സെക്രട്ടറി സിസി കുര്യൻ എന്നിവർ പ്രസംഗിച്ചു.

സംരംഭകത്വവും വനിതാ ശാക്തീകരണവും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ സീനിയർ ഫാക്കൽറ്റി അംഗങ്ങളായ രശ്മി ജയപ്രകാശ്, ശ്രുതി കെ.എസ് എന്നിവർ നേതൃത്വം നൽകി.

വിവിധ യൂണിറ്റുകൾ നിർമ്മിച്ച  ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടായിരുന്നു.സംഘടനയുടെ ഭദ്രാസന ഭാരവാഹികളും  വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ  യോഗത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img